Entertainment

ദമ്പതികളായി ദിലീപും അനു സിത്താരയും; ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ദിലീപും അനു സിത്താരയും ആദ്യമായി ഒന്നിക്കുന്ന ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ദിലീപിനെയും അനുവിനെയുമാണ് ചിത്രത്തില്‍ കാണുന്നത്.

കെ.പി വ്യാസനാണ് ശുഭരാത്രിയുടെ സംവിധാനം. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.