സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നടി രേവതി. മുന്നോട്ട് പോകുമെന്നും ഡബ്ള്യൂ.സി.സിയുടെ രണ്ടാം വാർഷികാഘോഷത്തിൽ രേവതി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ആണ് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
മലയാളസിനിമാ മേഖലയിൽ ഡബ്‌ളിയു.സി.സി ഉയർത്തിയ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ആയിരുന്നു സംഘടനയുടെ രണ്ടാം വാർഷികാഘോഷങ്ങൾ. രേവതി കലാരംഗത്ത് നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ഡബ്‌ളിയു.സി.സിക്ക് കഴിഞ്ഞുവെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്‌ജിത്ത് ചടങ്ങില്‍ മുഖ്യാതിഥിയായി. ബോളിവുഡ് അഭിനേത്രി സ്വര ഭാസ്‌കര്‍, സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.