Entertainment

പിന്നണി ഗായകന്‍ അഫ്‌സലിന് യുഎഇ ഗോള്‍ഡന്‍ വിസ

പിന്നണി ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സംഗീതജ്ഞന്‍ എന്ന വിഭാഗത്തിലാണ് പിന്നണി ഗായകന്‍ അഫസലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

സംഗീത രംഗത്ത് നിന്നും കുമാര്‍ സാനു, ബി പ്രാക്ക് , എം.ജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, മധു ബാലകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, സ്റ്റീഫന്‍ ദേവസ്സി, അമൃത സുരേഷ്, ലക്ഷ്മി ജയന്‍, അക്ബര്‍ ഖാന്‍ , ഉള്‍പ്പെടെ വലിയ താര നിര യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത് ദുബായില്‍ ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു. നാല് പതിറ്റാണ്ടിലേറെ പ്രവാസ വേദികളില്‍ ആയിരകണക്കിന് സ്റ്റേജ് ഷോകളിലൂടെ നിര സാന്നിധ്യമാണ് അഫ്‌സല്‍.