ഷൂട്ടിംഗിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. മറയൂരിൽ വച്ച് കാൽമുട്ടിന് പരുക്കേറ്റ പൃഥ്വിരാജിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് പരുക്കേറ്റത്. ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
Related News
25ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരി തെളിയും
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരി തെളിയും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നത്. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകരിലെത്തുന്നത്. മഹാമാരിയുടെ കെട്ടകാലത്ത് പ്രതീക്ഷ നല്‍കിയാണ് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശീല ഉയരുന്നത്. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. വിഖ്യാത ചലച്ചിത്രകാരന് ഷീന്‍ ലുക് ഗോദാര്‍ദിന് വേണ്ടി അടൂര്‍ […]
സ്പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ്; 2023 ൽ
പ്രതീക്ഷകളോടെ 2023 നെ സ്വാഗതം ചെയ്ത് ലോകം. വലിയ ആഘോഷങ്ങളോടെയാണ് ഓരോരുത്തരും പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി റിലീസുകളുമായി പുതുവത്സരത്തെ വരവേൽക്കാൻ ഹോളിവുഡ് സിനിമാ വ്യവസായം തയ്യാറായി കഴിഞ്ഞു. ഡെനിസ് വില്ലെന്യൂവ്, ഗ്രെറ്റ ഗെർവിഗ്, ക്രിസ്റ്റഫർ നോളൻ, അരി ആസ്റ്റർ, റിഡ്ലി സ്കോട്ട്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്നിവരുടെ പുതിയ ചിത്രങ്ങൾ റിലീസിന് തയ്യാറാണ്. 2023-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ഒരു ലിസ്റ്റ് ഇതാ… ജയിംസ് ഗൺ സംവിധാനം ചെയ്യുന്ന ചിത്രം മാർവൽ […]
ഡൽഹിയിലെ കോവിഡ് സെന്ററിന് രണ്ട് കോടി രൂപ സംഭാവനയുമായി ബോളിവുഡ് ബിഗ് ബി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപ സംഭാവനയുമായി സൂപ്പര്‍ താരം അമിതാഭ് ബച്ചന്. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സഹായവുമായി ബച്ചന് രംഗത്തെത്തുന്നത്. ഡല്‍ഹിയിലെ രഖബ് ഗന്ജ് ഗുരുദ്വാരയിലെ കോവിഡ് സെൻറ്ററിലേക്കാണ് ബച്ചന് തുക സംഭാവന നല്‍കിയത്. തിങ്കളാഴ്ച മുതല്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. 300 കിടക്കകൾ അടക്കം സജ്ജീകരിച്ച കോവിഡ് സെന്ററാണ് ഗുരുദ്വാരയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് വേണ്ട ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സ്, […]