മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കഥാപാത്രങ്ങളാണ് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ശങ്കരന്‍തമ്പിയും നകുലനുമെല്ലാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇന്നും ഈ കഥപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസില്‍ മായതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ പലരും ധരിച്ചിരിക്കുന്നത് പോലെ ശങ്കരന്‍ തമ്പി വെറുമൊരു കെട്ടുകഥയല്ല. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തായി തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന തമ്പുരാന്‍ ആയിരുന്നു ശങ്കരന്‍ തമ്പി. അന്നാട്ടിലെ എല്ലാ ജനങ്ങളും ഭയഭക്തി ബഹുമാനത്തോടുകൂടി മാത്രം സംസാരിച്ചിരുന്ന തമ്പുരാന്‍.
അദ്ദേഹത്തിന്‍റെ ഊരിയ വാളിനെ പേടിയില്ലാത്ത ഒറ്റ കള്ളന്മാരും, പിടിച്ചുപറിക്കാരും ഇല്ലായിരുന്നു. ഇപ്പോള്‍ മണിചിത്രത്താഴ് എന്ന ചിത്രത്തിന് വേറിട്ട ഒരു ഭാഷ്യമൊരുക്കിയിരിക്കുകയാണ് മുരളി കൃഷ്ണൻ. പ്രേക്ഷക ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന നാഗവല്ലി കഥയ്ക്ക് സ്വന്തം ഭാവന നൽകി പുനർസൃഷ്‌ടിച്ച ഈ ഫോട്ടോ സ്റ്റോറി ഇതിനോടകം മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നു. രാമനാഥനെയും, ശങ്കരൻ തമ്പിയേയും നാഗവല്ലിയെയും ഉൾപ്പെടുത്തി ഒരു ഫോട്ടോ സ്റ്റോറിയാണ് ചിത്രീകരിച്ചിരിക്കുന്നത്.