ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി ഷെയ്ൻ നിഗം. താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് ഷെയ്ൻ നിർമ്മാതാക്കളെ അറിയിച്ചിരിക്കുന്നത്.
ഉല്ലാസം സിനിമയുടെ ഡബിംഗ് പൂർത്തീകരിക്കാതെ ഷെയ്നുമായി ചർച്ചകൾക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നിർമ്മാതാക്കൾക്ക് വിശദീകരണവുമായി ഷെയ്ൻ രംഗത്തെത്തിയിരിക്കുന്നത്. ഒമ്പതാം തിയതി ചേരുന്ന എക്സ്ക്യുട്ടിവ് കമ്മിറ്റി യോഗത്തിന് ശേഷം അമ്മ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നാണ് ഷെയ്ൻ നിർമ്മാതാക്കൾക്കയച്ച കത്തിൽ പറയുന്നത്. തിരുമാനം എന്ത് തന്നെയായാലും ഷെയ്ൻ അംഗീകരിക്കുമെന്ന സൂചനയാണ് കത്തിലൂടെ ലഭിക്കുന്നത്. ഉല്ലാസം സിനിമക്ക് കരാർ പ്രകാരമുള്ള പ്രതിഫലം ലഭിച്ചടില്ല എന്ന പരാതി ഷെയ്ൻ അമ്മക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഒമ്പതാം തിയതി ചേരുന്ന യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ചർച്ചയാകും.