യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സിനിമാ സംഘടനകളുടെ തീരുമാനത്തിന് കാരണമായ കത്ത് പുറത്ത്. നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്തെത്തിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് തന്നെയും മാതാവിനേയും കാണിക്കണമെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഷെയ്ന്‍ കത്തയച്ചിരിക്കുന്നത്. സിനിമാ പോസ്റ്ററില്‍ പ്രൊമോഷനില്‍ തനിക്ക് പ്രാമുഖ്യം വേണമെന്നും ഷെയ്ന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയുടെ പ്രവര്‍ത്തങ്ങളെ തടസപെടുത്തുന്നു എന്ന് കാണിച്ചു നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്ന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനകള്‍ വിലക്കിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ബ്രാന്‍ഡിംഗിലും പ്രൊമോഷനിലും മാര്‍ക്കറ്റിംഗിലും തന്റെ കഥാപാത്രം മുന്നിട്ട് നില്‍ക്കണമെന്ന ആവശ്യവും കത്തിലൂടെ ഷെയ്ന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഷെയിനെക്കൂടാതെ യുവനടന്‍ ശ്രീനാഥ് ഭാസിയ്ക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ലൊക്കേഷനില്‍ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്തുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നീ സംഘടനകളാണ് തീരുമാനമെടുത്തത്. നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.