നടന് ടോവിനോ തോമസിനെതിരെ തെരഞ്ഞെടുപ്പ് വോട്ടിംഗുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന രീതിയില് ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചതില് എഴുത്തുകാരനും മാധ്യമപ്രവര്ത്തകനുമായ സെബാസ്റ്റ്യന് പോള് മാപ്പ് പറഞ്ഞു. നടന് ടോവിനോ തോമസ് തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് രംഗത്ത് വന്നിരുന്നു. ഇത്തവണ താന് ചെയ്തത് കന്നി വോട്ട് അല്ലയെന്നും, Was the first one to vote from my polling station എന്ന് ഞാൻ എഴുതിയതിന്റെ അർത്ഥം തന്റെ പോളിംഗ് സ്റ്റേഷനിൽ ആദ്യം വോട്ട് ചെയ്തത് താനാണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നുവെന്നുമാണ് ടോവിനോ പ്രതികരിച്ചത്. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണെന്നും ടോവിനോ തോമസ് സെബാസ്റ്റ്യന് പോളിന് മറുപടി നല്കി.
Related News
‘എന്റെ ബക്കറ്റ് ലിസ്റ്റില് ചേര്ത്തിരിക്കുന്നു ”ലക്ഷദ്വീപ്”; ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി ഉണ്ണി മുകുന്ദന്
ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മലയാള സിനിമ രംഗത്തെ ശ്വേത മേനോൻ, രചന നാരായണൻകുട്ടി, ഇന്ത്യൻ സിനിമ താരങ്ങൾ, പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തി. ഇപ്പോൾ ലക്ഷദ്വീപിനെ തന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർക്കുകയാണെന്ന് പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പ്രധാന മന്ത്രി ലക്ഷദ്വീപ് തീരത്ത് ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.എന്റെ ബക്കറ്റ് […]
‘കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു’; പിണറായി വിജയൻ
നടൻ കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകിയെന്നും ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി നടന് ആശംസകൾ നേർന്നത്.(Pinarayi Vijayan Birthday wish Kamal Haasan) മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം […]
നടന് സുദേവ് നായര് വിവാഹിതനായി
ചലച്ചിത്ര താരം സുദേവ് നായര് വിവാഹിതനായി. അമര്ദീപ് കൗര് ആണ് വധു. ഗുരുവായൂര് ക്ഷേത്രത്തില് വച്ച് നടന്ന ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില് വൈറലാവുകയാണ്. ഹിന്ദി സിനിമയിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ച സുദേവ് 2014ല് ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മൈ ലൈഫ് പാര്ട്ണര് എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില് തുടക്കം കുറിച്ചു. 2014ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം […]