Entertainment

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ സന്തോഷ് ശിവന്‍റെ മകന്‍ വെള്ളിത്തിരയിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രത്തിലൂടെ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത് സന്തോഷ് സിനിമയില്‍ അരങ്ങേറുന്നു. വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ ചിത്രത്തിലൂടെ ഒരുപാട് പുതിയ ചുവടുവെപ്പുകളാണ് മലയാള സിനിമയില്‍ സംഭവിക്കാന്‍ പോകുന്നത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രവും ഇതു തന്നെ. സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത് സിനിമയില്‍ ഈ ചിത്രത്തിലൂടെ കന്നിയങ്കത്തിന് ഇറങ്ങുകയാണ്. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ തന്റെ അരങ്ങേറ്റം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ. സുരേഷ് ഗോപിയും ശോഭനയും ഒരുപാട് കാലത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.