സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളി മനസ്സുകളെ കീഴടക്കിയ നൈജീരിയന്‍ താരം പിന്നെയും ഇന്ത്യയിലേക്ക്. ഇത്തവണ പക്ഷേ അഭിനയിക്കാനല്ല താരം എത്തിയത്, തന്‍റെ പ്രണയിനിയെ കാണാനാണ്. ഒറ്റ സിനിമയിലൂടെ മാത്രം കേരളത്തില്‍ വലിയ ആരാധ വൃന്ദം സ്വന്തമാക്കിയ താരമാണ് സാമുവല്‍. ഒരിടവേളക്ക് ശേഷമാണ് താരം വീണ്ടും ഇന്ത്യയിലേക്കെത്തുന്നത്. തന്‍റെ കാമുകിയെ കാണാന്‍ വേണ്ടിയുള്ള ഇത്തവണത്തെ വരവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതും താരം തന്നെയാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവല്‍ തന്‍റെ കാമുകിയെ പരിചയപ്പെടുത്തിയത്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്‍റെ കാമുകി. തന്‍റെ സുഹൃത്ത് വഴിയാണ് ഇഷയെ പരിചയപ്പെട്ടതെന്നും സൌഹൃദം പിന്നെ പ്രണയത്തിലാകുകയായിരുന്നുവെന്നും സാമുവല്‍ പറയുന്നു. സുഡാനിക്ക് ശേഷം സാമുവല്‍ അഭിനയിച്ച ‘ഒരു കരീബിയന്‍ ഉഡായിപ്പ്’ വേണ്ടത്ര ശ്രദ്ധ നേടാതെ പോയിരുന്നു. പിന്നീട് അഭിനയിച്ച പര്‍പ്പിള്‍ ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്.