ക്ഷേത്ര ദര്‍ശനത്തിനെത്തിയ സാമന്തയുടെ ഫോട്ടോ എടുത്ത ആരാധകനോടാണ് നടി ദേഷ്യപ്പെട്ടത്
സിനിമാതാരങ്ങളെ കാണുമ്പോള്‍ സെല്‍ഫിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ ഒരു ട്രന്‍ഡ്. പലരും അവരോട് അനുവാദം ചോദിക്കുക പോലെ ചെയ്യാതെയാണ് ഫോട്ടോ എടുക്കാറുള്ളത്. പല താരങ്ങളും അതിനെതിരെ പ്രതികരിക്കാറുണ്ടെങ്കിലും അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഈയിടെ തെന്നിന്ത്യന്‍ നടി സാമന്തക്കും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായി. ക്ഷേത്ര ദര്‍ശനത്തിനെത്തിയ സാമന്തയുടെ ഫോട്ടോ എടുത്ത ആരാധകനോടാണ് നടി ദേഷ്യപ്പെട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് തരാം ക്ഷേത്രദര്‍ശനത്തിനായി എത്തിയിരുന്നത് .ക്ഷേത്രത്തിന്റെ പടികള്‍ കയറുന്ന വേളയിലാണ് ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തത് .”നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്”- സാമന്ത ആരാധകന് മുന്നറിയിപ്പ് നല്‍കി.