Entertainment

വീണ്ടും സല്ലൂ ഭായി; പുതിയ സാഹസിക വീഡിയോ പുറത്ത്

സിനിമയിലെ ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കാൻ മിടുക്കനാണ് സൽമാൻ ഖാൻ. കോടികൾ വാരുന്ന ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങൾക്ക് പുറമെ തന്റെ ജീവിതത്തിലെ സാഹ
സിക രംഗങ്ങളും പങ്കുവെക്കുന്ന തിരക്കിലാണിപ്പോൾ സല്ലൂ ഭായ്. സ്വിമ്മിങ് പൂളിൽ ഫ്ലിപ്പ് ചെയ്ത് ചാടുന്ന ഖാന്റെ വീഡിയോ ആണ് ഒടുവിലായി സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.

സ്വിമ്മിങ് പൂളിൽ നിന്നും ഉയരുമുള്ള ഒരിടത്തേക്ക് വലിഞ്ഞ കേറിയാണ് സല്ലൂ ഭായി മറിഞ്ഞ് ചാടിയത്. കൂടെയുണ്ടായിരുന്ന സഹായി
കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അത് കാര്യമാക്കാതെയായിരുന്നു സാഹസിക ചാട്ടം. എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.