ഒരിടവേളക്ക് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്താൻ മമ്മൂട്ടി – സലീം അഹമ്മദ് ചിത്രം വീണ്ടും. ദേശീയ അവാർഡ് ഉൾപ്പടെ വലിയ നിരൂപക പ്രശംസ നേടിയ ‘പത്തേമാരി’ ഇറങ്ങി നാല് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.
മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ ഖാലിദ് റഹ്മാൻ ചിത്രം ‘ഉണ്ട’ വൻ ഹിറ്റായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹിറ്റ് സിനിമകളുമായി മുന്നേറവെയാണ് സലീം അഹമ്മദുമായുള്ള ചിത്രത്തിന് മമ്മൂട്ടി വീണ്ടും ഒരുങ്ങുന്നത്. ടോവിനോയെ നായകനാക്കിയുള്ള സലീം അഹമ്മദ് ചിത്രം ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയിരുന്നു പത്തേമാരി. പ്രവാസിയായി മമ്മൂട്ടി എത്തിയ പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.