സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്. നിര്‍മാതാവ് ആല്‍വില്‍ ആന്‍റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ആല്‍വിന്‍ ആന്‍റണി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റക്ക് പരാതി നല്‍കി.
റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കേണ്ടതില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ആല്‍വിനും കുടുംബവും പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. പ്രൊഡ്യൂസേഴ്സ് ആസോസിയേഷന്‍ ഭാരവാഹികളായ സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. പരാതിയിന്‍മേല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ഉറപ്പു നല്‍കിയതായി സുരേഷ് കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം റോഷന്‍ ആന്‍ഡ്രൂസും ഒരു കൂട്ടം ഗുണ്ടകളും ചേര്‍ന്ന് തന്‍റെ വീട്ടിലെത്തി തന്നെയും കുടുംബത്തെയും ആക്രമിച്ചതായാണ് ആല്‍വിന്‍ ആന്‍റണിയുടെ ആരോപണം. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും ആല്‍വിന്‍ ആന്‍റണി തന്നെയാണ് ആക്രമിച്ചതെന്നും റോഷന്‍ ആന്‍ഡ്രൂസ് പ്രതികരിച്ചു.