നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് ഫിയോക്. കുടിശിക തീർക്കുന്നത് വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്. വിലക്ക് നിലനിൽക്കെ തന്നെ രൺജി പ്രധാനവേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.
Related News
ദിലീപിൻ്റെ പരാതി; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ നോട്ടീസ്
നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങൾക്ക് കോടതിയുടെ നോട്ടീസ്. ചലച്ചിത്ര താരങ്ങളായ പാർവതി, രമ്യാ നമ്പീശൻ, രേവതി, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയെന്ന ദിലീപിൻ്റെ പരാതിയിലാണ് നടപടി. നടി അക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദീഖും ഭാമയും കൂറുമാറിയതിൽ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നിൽക്കേണ്ട ഘട്ടത്തിൽ സഹപ്രവർത്തകർ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, […]
150 കോടിയും കടന്ന് ലൂസിഫര്‍ ഇനി ഇന്റര്‍നെറ്റില്‍
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ പ്രൈമില്‍ നാളെ മുതല്‍ മലയാളം, തെലുഗ്, തമിഴ് ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. ആമസോണ്‍ പ്രൈം ട്വിറ്ററിലൂടെയാണ് ലൂസിഫറിന്റെ ഇന്റര്‍നെറ്റ് റിലീസ് പ്രഖ്യാപിച്ചത്. വന്‍ വിജയം നേടി മുന്നേറി കൊണ്ടിരിക്കുന്ന ഒരു മലയാളചിത്രം അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ […]
നായകനായി ‘നാനോ കാർ’; ഗൗതമിന്റെ രഥം ചിത്രീകരണം ആരംഭിച്ചു
താരങ്ങളില്‍ നിന്നും മാറി സിനിമയില്‍ നായകനായി ‘നാനോ കാർ’ വരുന്നു. ഗൗതമിന്റെ രഥം എന്ന ചിത്രത്തിലാണ് നായകനായി നാനോ കാര്‍ വരുന്നത്. കിച്ചാപ്പൂസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. നീരജ് മാധവൻ നായകൻ ആവുന്ന ചിത്രത്തിൽ പുണ്യ എലിസബത്ത് നായികാ വേഷം കൈകാര്യം ചെയ്യും. രഞ്ജി പണിക്കർ, ബേസിൽ ജോസഫ് എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം […]