കൊച്ചി റീജണല്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. 69 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. ഇന്ന് മുതല്‍ നാലു നാള് കൊച്ചി ലോക സിനിമകളുടെ സംഗമത്തിന് വേദിയാകും. നടന് മോഹന്‍ലാല്‍ ലാല്‍ മേളയ്ക്ക് നാളെ തിരി തെളിയിക്കും.
ബംഗ്ലാദേശി ചിത്രം റിഹാനയാണ് ഉദ്ഘാടന സിനിമ. തിരുവനന്തപുരം ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച പകുതിയോളം സിനിമകള്‍ കൊച്ചിയിലും പ്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സരിത, സവിത, കവിത എന്നീ തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക.
മുഖ്യധാരാ സിനിമ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തം കൊച്ചിയിലും ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു. വിദ്യാര്‍ഥി പ്രേക്ഷകര്‍ക്കാണ് മേളയില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. രണ്ടാം തവണ ഐ എഫ് എഫ് കെ കൊച്ചിയില്‍ വിരുന്ന് എത്തുമ്പോള്‍ സിനിമ പ്രേമികളും വലിയ ആവേശത്തിലാണ്.
ഐഎഫ്എഫ്കെയ്ക്ക് എത്തുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും കൊച്ചി മെട്രോ സൗജന്യ യാത്രയൊരുക്കിയിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ 5 വരെയാണ് കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.