ഹിന്ദുത്വ തീവ്രവാദം ചര്‍ച്ച ചെയ്യുന്ന ആനന്ദ് പട്‌വര്‍ദ്ധന്‍റെ ഡ്യോകുമെന്‍ററി ‘റീസണ്‍’ കേരള രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഹൈക്കോടതിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. കേന്ദ്രം ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പൊലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. റീസണ്‍ പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് പട്‍വര്‍ധന്‍ പറഞ്ഞു. സിനിമാ വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും പട്‍വര്‍ധന്‍ പറഞ്ഞു.
