ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്.
നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘നഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വി ഫേസ് ബുക്കിൽ കുറിച്ചത്. ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.
സുപ്രിയയും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്.
സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും സ്വന്തം ആഡംബര കാറുകളിൽ നടത്തിയ യാത്രയുടെ വിഡിയോയും അടുത്ത കാലത്ത് വൈറലായിരുന്നു.
!['മികച്ച ബർഗർ ഷെഫി'ന് പിറന്നാൾ ആശംസകളുമായി പൃഥ്വി](https://i0.wp.com/gumlet.assettype.com/mediaone%2F2020-07%2Fa0bbdce7-a56d-4463-b2e6-2dac33c8a8b8%2Fkurup.jpg?w=640&ssl=1)
ഇന്ന് 34 വയസ്സ് തികയുന്ന തങ്ങളുടെ കുഞ്ഞിക്കയ്ക്ക് ആശംസകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. 2012ൽ സെക്കൻഡ്മ ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിക്യു വളരെ വേഗം സിനിമാപ്രേമികൾക്ക് പ്രിയങ്കരനായി. ഒരുപിടി നല്ല കഥാപാത്രങ്ങൾ ഈ 8 വർഷത്തിനുള്ളിൽ ചെയ്യാനും കഴിഞ്ഞു. ദുൽഖറിന്റെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ കുറുപ്പ് എന്ന സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.