Entertainment

ജനാധിപത്യത്തിന്റെ കൊലപാതകം, ഏറ്റവും കടുത്ത ശിക്ഷ നല്‍കണം: ജെ.എന്‍.യു വിഷയത്തില്‍ പൃഥ്വിരാജ്

ജെ.എന്‍.യു വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്മാരായ പൃഥ്വിരാജും നിവിന്‍ പോളിയും. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കുന്നതിന് തുല്യമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

“അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങളായ സര്‍വകലാശാലകളില്‍ കയറിച്ചെന്ന്, ക്രമസമാധാന നിയമങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാതെ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കലാണ്. ഇത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്, അതിന് ഏറ്റവും കടുത്ത ശിക്ഷ നല്‍കണം.” പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നു.

ജെ.എന്‍.യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നായിരുന്നു നിവിന്‍ പോളി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണം. ഈ വിദ്വേഷത്തിനും അക്രമത്തിനുമെല്ലാമെതിരെ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. നിവിന്‍ പറയുന്നു

അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്ഥാപനത്തിലേക്ക് പ്രവേശിക്കുക, ക്രമസമാധാനപാലനത്തെക്കുറിച്ച് ചിന്തയേതുമില്ലാതെ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിടുക എന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൊന്നൊടുക്കലാണ്. ഏറ്റവും കഠിനമായ ശിക്ഷയ്ക്ക് അർഹമായ കൊടും ക്രിമിനൽ കുറ്റമാണിത്. അക്രമത്തെ അംഗീകരിക്കുന്ന ഏത് തരത്തിലുള്ള പ്രതിഷേധവും ഒരുപോലെ അപലപനീയമാണ്. ഞാൻ പറഞ്ഞതുപോലെ, ലക്‌ഷ്യം എല്ലായ്‌പ്പോഴും മാർഗ്ഗത്തെ ന്യായീകരിക്കുന്നില്ല. ജയ് ഹിന്ദ്.