Entertainment

സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന നവാഗത സംവിധായിക; അഭിനന്ദനവുമായി നടന്‍ അജു വര്‍ഗീസ്

ദിനേഷ് പ്രഭാകർ നായകനായി വരുന്ന പ്രകാശന്റെ മെട്രോ നാളെ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ സിനിമയുടെ സംവിധായിക ഹസീന സുനീര്‍ മതിലുകളില്‍ പോസ്റ്ററൊട്ടിക്കുകയാണ്. സംവിധായിക ഹസീന സുനീര്‍ പോസ്റ്ററൊട്ടിക്കുന്നതായ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി എത്തിയിരിക്കുന്നത്. നടന്‍ അജു വര്‍ഗീസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഹസീനക്കും മുഴുവന്‍ പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ദിനേഷ് പ്രഭാകർ കേന്ദ്രകഥാപാത്രമായെത്തു പ്രകാശന്റെ മെട്രോ റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ഓട്ടോ ഡ്രൈവറായ പ്രകാശനായാണ് ദിനേഷ് എത്തുന്നത്. അനഘ ജാനകിയാണ് നായിക.

നേരത്തെ സെൻസ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തതും ഹസീന തന്നെയായിരുന്നു. കായംകുളം നൂറനാട് സ്വദേശിനിയാണ്. മിത്രൻ ആണ് തിരക്കഥ. മെയ് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്.