Entertainment

കേരളീയർ നൽകുന്ന സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു; എല്ലാവരും ഒന്നിപ്പിക്കുന്ന വേദിയായി നാടകോത്സവം മാറി; പ്രകാശ് രാജ്

കേ​ര​ളീ​യ​ർ ന​ൽ​കു​ന്ന സ്നേഹത്തിനും അ​നു​ഭാ​വ​ത്തി​നും ക​ടപ്പെ​ട്ടി​രി​ക്കു​ന്നെന്ന് നടൻ പ്രകാശ് രാജ്. പ​ല​രും കേര​ളീ​യ​നാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ അഭിമാനമുണ്ടെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃശൂരിൽ പ​ത്തു​ദി​വ​സം നീ​ളുന്ന രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ​നു​ഷ്യ​നെ ഒ​ന്നി​പ്പി​ക്കു​ന്ന വേദിയായി​ നാ​ട​കോ​ത്സ​വം മാ​റി​യെ​ന്ന് അദ്ദേഹം പറഞ്ഞു.

ഫാ​ഷി​സ​ത്തെ​യും അക്രമത്തെയും നേരിടാൻ മാന​വി​ക​ത കൊ​ണ്ട് മാ​ത്ര​മേ സാധിക്കുവെന്ന് പ്ര​കാ​ശ് രാ​ജ് പറഞ്ഞു. ജീ​വി​ത​ത്തെ സമ്പുഷ്ടമപ്പെടുത്തിയ മനോഹരമായ​ ച​രി​ത്രം മാ​ന​വി​ക​ത​ക്ക് പ​റ​യാ​നു​ണ്ട്.

മാനവികതയ്‌ക്കൊപ്പം ​ജീ​വി​ത​വും പതിയെ ഒ​ഴു​കു​ക​യാ​ണ്. ആ ​ഒ​ഴു​ക്കി​നൊ​പ്പം തീയറ്ററും​ അ​ത് കൊ​ണ്ടു​ത​രു​ന്ന സ​ന്തോ​ഷ​ത്തി​ന്റെ ഒത്തുചേരലും ഉ​ണ്ട്. തീയ​റ്റ​റി​ന്റെ വ​ർ​ത്ത​മാ​ന​വും ഭാ​വി​യും സ​ന്തോ​ഷ​മ​യ​മാ​ണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ മു​ന്നേ​റ്റ​ത്തി​ന് നാ​ട​ക​ങ്ങ​ൾ നൽകിയ​ സം​ഭാ​വ​ന വി​സ്മ​രി​ക്കാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു. പ​ത്തു​ദി​വ​സം നീ​ളുന്ന രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വം ‘ഇ​റ്റ്ഫോ​കി’​ന്റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രുന്നു മുഖ്യമന്ത്രി.