താന്‍ മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനാണെന്ന് നടന്‍ പ്രഭാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മോഹന്‍ലാലിനെ കണ്ടപ്പോഴുള്ളതിനേക്കാള്‍ പ്രായം കുറവായിട്ടാണ് അദ്ദേഹം ഇപ്പോള്‍ കോണപ്പെടുന്നതെന്നും പ്രഭാസ് പറഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച ‘സാഹോ’ എന്ന ആക്ഷന്‍ സിനിമയുടെ മലയാളം ട്രെയ്‌ലര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രഭാസ്.
ചിത്രത്തിലെ നായകനായാണ് പ്രഭാസ് എത്തുന്നത്. വ്യത്യസ്തമായ ചിത്രം ഇന്ത്യന്‍ സിനിമയ്ക്കു നല്‍കാനാണ് ‘സാഹോ’ യിലൂടെ ശ്രമിച്ചിരിക്കുന്നതെന്നു പ്രഭാസ് പറഞ്ഞു. ബാഹുബലി ചരിത്രം സൃഷ്ടിച്ചതുപോലെ ‘സാഹോ’ യും സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഈ മാസം 29 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍സും ടി സിരീസും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിനു വിജയാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍ കേക്ക് മുറിച്ചു.