2019 ല്‍ മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടന്മരില്‍ ഒരാളാണ് ആസിഫ് അലി. ഉയരെ, വൈറസ്, കക്ഷി അമ്മിണിപ്പിള്ള, അണ്ടര്‍ വേള്‍ഡ്, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ സിനിമകളിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം 2020 ല്‍ രാജീവ് രവി ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങുകയാണ് ആസിഫ് അലി.
ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയാര്‍, ഷറഫുദ്ദീന്‍, മണികഠന്‍ ആചാരി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു പോലീസ് സര്‍വൈവല്‍ സ്റ്റോറിയായിരിക്കും. ഉത്തരേന്ത്യയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്.
ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളാണ് 2019 ല്‍ ഇറങ്ങിയത്. അതില്‍ തന്നെ ഉയരെയിലെ ഗോവിന്ദായുള്ള ആസിഫിന്റെ പ്രകടനത്തിന് നിരവധി പ്രശംസകള്‍ ലഭിച്ചു. 2019 ലെ അഭിനയമികവ് തന്നെ ആസിഫ് 2020 ലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍. അത്‌നുള്ള മികച്ച തുടക്കമായി രാജീവ് രവി ചിത്രത്തെ കാണാം.
നിലവില്‍ നിവിന്‍ പോളി പ്രധാനകഥാപാത്രമായെത്തുന്ന തുറമുഖം എന്ന ചിത്രത്തിന്റെ തിരക്കിലാണ് രാജീവ് രവി. ആ ചിത്രത്തിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ചിത്രീകരണം. കമ്മട്ടിപ്പാടം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തില്‍ നിവിനെ കൂടാതെ ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവരും പ്രധാനമ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.