പിന്നണി ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 12ന് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. പരസ്പര സമ്മതപ്രകാരമാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
കഴിഞ്ഞ വ്യാഴാഴ്ച ഇരുവരോടും ഹാജരാകാന്‍ കോടതി അവിശ്യപ്പെട്ടിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റി. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.