വേറിട്ട വഴിയിലൂടെ ചിന്തിച്ച് സ്വന്തമായി ഇന്‍ഡസ്ട്രിയില്‍ ഒരു വഴിവെട്ടിയ താരമാണ് പാര്‍വതി. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട താരം പിന്നീട് തന്റെ സിനിമകളിലൂടെ അവരെയെല്ലാം ആരാധകരാക്കി മാറ്റി. അവസാനം റിലീസ് ചെയ്ത വൈറസ്, ഉയരെ എന്നീ ചിത്രങ്ങളില്‍ പാര്‍വതിയുടെ അഭിനയത്തെ വാഴ്ത്താത്തതവരായി ആരുമില്ല. അത്രമാത്രം ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇവര്‍. അതേസമയം അഭിനയം എന്നതു മാറ്റി നിര്‍ത്തിയാല്‍ സംവിധാനത്തിലും പാര്‍വതിക്ക് ഒരു കണ്ണുണ്ട്. ഇക്കാര്യം പാര്‍വതി ഒരു അഭിമുഖത്തില്‍ തുറന്നു വെളിപ്പെടുത്തുകയും ചെയ്തു. സംവിധാനം ചെയ്യുക എന്ന ആഗ്രഹം തനിക്കുണ്ട്. റീമ കല്ലിങ്കലുമായി ഇക്കാര്യം ചര്‍ച്ചചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ വരും വര്‍ഷങ്ങളില്‍ ഒരു സിനിമ താന്‍ സംവിധാനം ചെയ്തേക്കും.അതോടൊപ്പം തന്റെ സിനിമയില്‍ നായകനായി അഭിനയിക്കേണ്ട ആരാണെന്ന് വരെ പാര്‍വതിക്ക് നിശ്ചയമുണ്ട്. തന്റെ ആദ്യ സംവിധാന സംരഭത്തില്‍ ആസിഫ് അലിയെ അഭിനയിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍വതി റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
Related News
ബാസ്കറ്റ് കില്ലിങ്; കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു
ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം സംബന്ധിച്ച ചര്‍ച്ചയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി- കെ മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് അഞ്ചാം സേതുരാമയ്യര്‍ എത്തുക. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനാണ് നീക്കം. ബാസ്കറ്റ് കില്ലിങ്ങാണ് കഥയുടെ പ്രമേയം. എന്നുവച്ചാല്‍ ഒരേ ലക്ഷ്യത്തോടെ നടക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാനാണ് ഇത്തവണ സേതുരാമയ്യര്‍ എത്തുക. മലയാളത്തിന് അത്ര സുപരിചിതമല്ലാത്ത രീതിയിലാവും കഥാപുരോഗതിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന സൂചന. […]
മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്
നിർമാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതിനു നടൻ ഷെയ്ൻ നിഗം മാപ്പ് അപേക്ഷിച്ചെങ്കിലും നിർമ്മാതാക്കളുമായുള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടില്ല എന്ന് സൂചന. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം ഷെയ്നുമായി ചർച്ച നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കളുടെ സംഘടന. നിർമാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതിനു ആണ് ഷെയ്ൻ ഇന്നലെ മാപ്പ് അപേക്ഷിച്ചത്. തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നും ഷെയ്ൻ സിനിമ സംഘടനകൾക്കയച്ചു കത്തിൽ പറയുന്നു. ഷെയ്ൻ അയച്ച കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ […]
19-ാം നൂറ്റാണ്ടിനെ തിരസ്കരിച്ചതിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്തുവിട്ട് വിനയന്; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകന് വിനയന്. ചലച്ചിത്ര പുരസ്കാര നിര്‍ണയ സമിതി അംഗം നേമം പുഷ്പ രാജ് രഞ്ജിത്തിനെതിരെ സംസാരിക്കുന്ന ശബ്ദസന്ദേശം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിനെ തിരസ്ക്കരിച്ചത് വിഷമം ഉണ്ടാക്കിയെന്ന് നേമം പുഷ്പരാജ് പറയുന്നത് ശബ്ദസന്ദേശത്തില്‍ വ്യക്തമായി കേള്‍ക്കാം. ഭൂരിപക്ഷത്തോട് ഒപ്പം നില്‍ക്കുകയാണ് ജനാധിപത്യത്തിന്റെ രീതിയെന്നും സിനിമയെ ഒഴിവാക്കാന്‍ ഭൂരിപക്ഷം മുന്‍കൂട്ടി നിശ്ചയിക്കുകയായിരുന്നു എന്നാണ് നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശത്തിലുള്ളത്. ചിത്രത്തിന്റെ കലാസംവിധാനം മോശമാണെന്ന് ഭൂരിപക്ഷം പറഞ്ഞപ്പോള്‍ തനിക്ക് അത് അംഗീകരിക്കാന്‍ […]