ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. ഇന്ന് ന്യൂഡൽഹിയിലെ കപൂർത്തല ഹൌസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ചാണ്ടങ്കിൽ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പരിനീതി ചോപ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Related News
മലയാളത്തിന് തല്ക്കാലം വിട; പേര്‍ളി മാണി ബോളിവുഡിലേക്ക്
അവതാരകയും നടിയുമായ പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പേളി ആരാധകര്‍ക്കായി പങ്കുവച്ചു. ചിത്രം 2020 ഏപ്രിൽ 24നു റിലീസാകുമെന്നും കുറിച്ചിട്ടുണ്ട്. പോസ്റ്ററിൽ ഏത് അക്ഷരത്തിലാണ് താൻ ഭാഗമായിട്ടുള്ളതെന്നും തന്റെ നിറം എന്താണെന്നും ആരാധകർക്ക് പറയാനാവുമോ എന്നും പേർളി ചോദിക്കുന്നു. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയിൽ അഭിഷേക് ബച്ചൻ, രാജ്കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ […]
ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിക്കുന്ന അതിരന്; ടീസര്‍ കാണാം
ഞാന്‍ പ്രകാശന് ശേഷം ഫഹദ് ഫാസിൽ നായകനായി എത്തുന്ന അതിരന്റ ടീസര്‍ പുറത്തിറങ്ങി. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ സിനിമയാണ് അതിരൻ. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ സെഞ്ച്വറി കൊച്ചുമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഊട്ടിയിലെ […]
ഓസ്കര് അവാര്‍ഡ് സദസ്സില്‍ യുവനടന് ടോവിനോ തോമസ്!
91-ാമത് ഓസ്കര് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഓസ്കര് അവാര്‍ഡ് സദസ്സിലെ ടോവിനോ തോമസിന്റെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. ശരിക്കും ടോവിനോ ഓസ്കര് അവാര്‍ഡ് നടക്കുന്ന ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററിൽ പോയിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു’ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു’ സിനിമയുടെ രണ്ടാമത്തെ പോസ്റ്ററാണ് ഓസ്കര് പ്രഖ്യാപന ദിവസമായ ഇന്ന് തന്നെ […]