Entertainment

നാട്ടുനാട്ടു ചിത്രീകരിച്ചത് സെലന്‍സ്‌കിയുടെ കൊട്ടാരത്തില്‍

ലോക സിനിമയുടെ നെറുകയിലേക്ക് ഇന്ത്യൻ സിനിമയുടെ പേര് ഒരിക്കൽ കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനത്തിന് മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ഓസ്‌കാര്‍ ലഭിച്ചു. ലോകമാകെ ഈ ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ്. നാട്ടുനാട്ടുവും ആര്‍.ആര്‍.ആറും ചർച്ചയാകുന്നതോടൊടൊപ്പം തന്നെ ഈ പാട്ടില്‍ രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ആടിത്തിമിര്‍ക്കുന്ന പശ്ചാത്തലവും ശ്രദ്ധനേടുകയാണ്. യുക്രൈനിലെ ക്രീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് മുന്നിലാണ് ഈ ഗാനം ചിത്രീകരിച്ചത്. പക്ഷെ ഇന്നത്തെ യുദ്ധഭൂമിയിലല്ല എന്നുമാത്രം. യുക്രൈന്‍ യുദ്ധത്തിന് മുമ്പാണ് ചിത്രീകരണം നടത്തിയത്.

നാട്ടുനാട്ടുവിന്റെ പശ്ചാത്തലത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള കൊട്ടാരം കീവിലെ മരിന്‍സ്‌കി പാലസാണ്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഔദ്യോഗിക വസതിയാണ് മരിന്‍സ്‌കി പാലസ്. റഷ്യ-യുക്രൈന്‍ ആക്രമണം തുടങ്ങുന്നതിന് മുന്‍പാണ് നാട്ടുനാട്ടു ഇവിടെ വെച്ച് ചിത്രീകരിച്ചത്. സെലന്‍സ്‌കി ഒരു ഒരു മുന്‍ ടെലിവിഷന്‍ താരം കൂടിയായതിനാലാണ് തങ്ങള്‍ക്ക് അവിടെ ഗാനം ചിത്രീകരിക്കാന്‍ അനുമതി ലഭിച്ചതെന്ന് രാജമൗലി പിന്നീട് വ്യക്തമാക്കിയിരുന്നു.

റഷ്യൻ ചക്രവർത്തി എലിസവേറ്റ പെട്രോവ്നയുടെ നിർദ്ദേശപ്രകാരം വാസ്തുശില്പിയായ ബാർട്ടലോമിയോ റാസ്ട്രെല്ലി 1744-ൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. തുടർച്ചയായ തീപിടുത്തത്തിൽ ഇത് പ്രധാനമായും കത്തിനശിച്ചിരുന്നു. ഏകദേശം 50 വർഷത്തോളമായി ഇത് കേടായ അവസ്ഥയിലായിരുന്നു. പാട്ട് കൂടാതെ, രണ്ട് രംഗങ്ങളും ഇപ്പോൾ ഉക്രെയ്നിലെ യുദ്ധത്തിൽ തകർന്ന നഗരമായ കീവിൽ ചിത്രീകരിച്ചു.