Entertainment

എണ്‍പതുകളുടെ നായിക ജലജ തിരിച്ചു വരുന്നു

1980 കളില്‍ മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിലൂടെയാണ് ജലജ വീണ്ടും അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 1978 ല്‍ ജി അരവിന്ദന്‍റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് ജലജ സിനിമാ ലോകത്തെത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ജലജയെ കണ്ടു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും ജലജയെ തേടിയെത്തി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജലജ പക്ഷെ വിവാഹ ശേഷം സിനിമയില്‍ പൂര്‍ണമായും വിട്ടു നിന്നു.

ടേക്ക് ഓഫ് ടീം വിണ്ടുമൊന്നിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 25 കോടി മുതല്‍മുടക്കില്‍ ആന്‍റേ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. . മഹേഷ് നാരായണന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്ന ടേക്ക് ഓഫില്‍ പ്രവര്‍ത്തിച്ചവരാണ് മാലിക്കിലും എത്തുന്നത്. ഫഹദിനൊപ്പം ചിത്രത്തില്‍ ബിജു മേനോന്‍ , വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടേക്ക് ഓഫിലൂടെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമനാണ് ചിത്രത്തിന്‍റെ കലാസംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സാനു ജോണാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന മാലിക്ക് 2020 ഏപ്രിലില്‍ പ്രേക്ഷകരിലേക്കെത്തും