രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുകയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഫ്ലക്സ്ബോര്‍ഡ് പൊട്ടി വീണ് യുവതി മരിച്ച സംഭവമാണ് ഇങ്ങനെയൊരു തീരുമാനമെടക്കാന്‍ കാരണമെന്നും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് സാധാരണയായി നൂറ്റമ്പതിന് മുകളില്‍ ഫ്ലക്സ് ഹോര്‍ഡിങ്ങുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കാറ്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/09/no-to-flex-tamil-actors-and-mammootty-from-malayalam.jpg?resize=1200%2C600&ssl=1)