Entertainment

ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജോജുവിന് പ്രത്യേക പരാമര്‍ശം, സുഡാനി മികച്ച മലയാള സിനിമ

അറുപത്തിയാറാമത് അദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍. ജോസഫിലെ പ്രകടനത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സാവിത്രി ശശിധരനും പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്കാരം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തു. മഹാനടിയിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ധാദുനിലെ പ്രകടനത്തിന് ആയുഷ്മാന്‍ ഖുറാനക്കും ഉറിയിലെ പ്രകടനത്തിന് വിക്കി കൌഷലും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിലെ പ്രാഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച ഛായാഗ്രാഹകന്‍ അന്തരിച്ച എം.ജെ രാധാകൃഷ്ണന് ലഭിച്ചു.

ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ ആണ് മികച്ച സംവിധായകൻ. ഗുജറാത്തി ചിത്രം എല്ലാരു മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം: സുധാകർ റെഡ്ഢി യെഹന്തി ചിത്രം – നാഗ്.

മറ്റു അവാർഡുകൾ:

മികച്ച മലയാള ചിത്രം: സുഡാനി ഫ്രെം നൈജീരിയ. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുൻ. മികച്ച ആക്‌ഷൻ, സ്പെഷൽ എഫക്ട്സ് ചിത്രത്തിനുള്ള പുരസ്കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (പത്മാവത്). മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: കമ്മാരസംഭവം (വിനീഷ് ബംഗ്ലാൻ). മികച്ച ‍സഹനടി: സുരേഖ സിക്രി (ബദായ് ഹോ). മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാൻ. ജനപ്രിയ ചിത്രം: ബദായ് ഹോ. മികച്ച സൗണ്ട് മിക്സിങ്–രംഗസ്ഥലാം (തെലുങ്ക് ചിത്രം). വിവിധ വിഭാഗങ്ങളിലായി 31 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 490 ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി സമർപ്പിച്ചിരുന്നത്.