തന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ ദസറയുടെ പ്രമോഷന്റെ തിരക്കിലാണ് നടന്‍ നാനി. തന്റെ സിനിമയെക്കുറിച്ചും യാത്രകളെ കുറിച്ചും മനസുതുറക്കുകയാണ് നടന്‍.(Nani about his movie dasara)
about:blank
‘ഒരു നടനെന്ന നിലയില്‍ എന്റെ എല്ലാ സിനിമകളിലും ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കാരണം ഞാന്‍ ഒരിക്കലും പ്രേക്ഷകരെ നിസ്സാരമായി കണ്ടിട്ടില്ല. ഞാന്‍ ഏത് പ്രോജക്റ്റ് ഏറ്റെടുക്കുമ്പോഴും അവരുടെ സ്ഥാനത്ത് എപ്പോഴും എന്നെത്തന്നെ നിലനിര്‍ത്തുന്നു. ചെയ്യുന്നത് സത്യസന്ധതയോടെ 100 ശതമാനം ചെയ്താല്‍ ഫലം പോസിറ്റീവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’. നാനി പറഞ്ഞു.
ദസറയെ ഹൃദയ സ്പര്‍ശിയായ ഒരു മാസ് സിനിമ എന്ന് വിളിച്ചതിന്റെ കാരണവും നാനി പങ്കുവെച്ചു. പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ആദ്യത്തെ മാസ് ചിത്രമാണിത്. ഹൃദയസ്പര്‍ശിയായ മാസ് ഫിലിം എന്ന് ഈ ചിത്രത്തെ വിളിക്കാം. വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരു കോമ്പിനേഷന്‍. പ്രേക്ഷകര്‍
ഒരു മാസ് സീന്‍ കാണുകയും വിസില്‍ അടിക്കുകയും ചെയ്യുമ്പോഴെല്ലാം അവരുടെ കണ്ണില്‍ തിളക്കം കാണാം. ഈ കോമ്പിനേഷനെ നമ്മള്‍ പൊതുവെ മിസ് ചെയ്യാറുണ്ട്. അതുകൊണ്ടാണ് ദസറയെ മാസ് ഫിലിം എന്ന് വിശേഷിപ്പിക്കുന്നത്.
കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നാനിയുടെ നായിക. വളരെ മികച്ച കഥാപാത്രമായിരിക്കും കീര്‍ത്തിയുടേതും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നും ഷൈന്‍ ടോം ചാക്കോയും വളരെ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധാനം. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് സോഷ്യല്‍ മിഡിയയില്‍ ശ്രദ്ധേയമായിരുന്നു. നാനിയുടെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ദസറ. സമുദ്രകനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍, സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം മാര്‍ച്ച് 30 ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. കേരളത്തില്‍ ഇ ഫോര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.