സൂപ്പര്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് നടനും എംഎല്‍എയുമായ മുകേഷ്. നേട്ടം പ്രതീക്ഷിക്കുന്ന താരങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സിലായിരുന്നു മുകേഷിന്റെ പരാമര്‍ശം.
ഇടതുസ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടിയാണ് മുകേഷ് എംഎൽഎ കോന്നിയിലെത്തിയത്. പതിവുശൈലിയിൽ സംസാരിച്ച് ആളുകളെ കയ്യിലെടുത്ത മുകേഷ് സൂപ്പര്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു.
എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ സൂപ്പര്‍ താരങ്ങളായതിന് ശേഷം ഒരു വിഭാഗത്തിന്റെ മാത്രമാണ് തങ്ങളെന്ന് പറയുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്ന് മുകേഷ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് അധപതനമാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ രണ്ട് കുടുംബയോഗങ്ങളിലും മുകേഷ് എം.എല്‍.എ പങ്കെടുത്തു.