Entertainment Movies

മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി ടീസർ പുറത്ത്

കാളിദാസൻ ജയറാമും അപർണ്ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി ടീസർ പുറത്ത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി.

https://youtu.be/E2VxM99JmOw

മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണിത്. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. ഗണപതി,വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ,സായികുമാർ,വിജയരാഘവൻ,തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയുന്നു.