Entertainment

നീ മുകിലോ…. ഒരേ താളത്തില്‍ പാടി അമ്മയും മകളും

ആസിഫ് അലി, പാര്‍വതി, ടൊവിനോ എന്നിവരഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഉയരെ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടികൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണിത്. വിജയ് യേശുദാസും സിത്താരയും ഒരുമിച്ചാലപിച്ച ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റാണ്.

ഇപ്പോള്‍ സിത്താരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് ഈ ഗാനം അതിമനോഹരമായി പാടിയിരിക്കുകയാണ്. സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളും അമ്മയും ഒന്നിച്ചു ഒരുമിച്ച് ഒരേ താളത്തില്‍ പാടുന്ന ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്.