Entertainment

ലഹരിമരുന്ന് അടിച്ച് അഭിമാനത്തോടെ ഉല്ലസിക്കുന്നു; ദീപിക, രണ്‍ബീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ എം.എല്‍.എ

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ വിരുന്നിനെത്തി. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കരണ്‍ ജോഹറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിരോമണി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിറ.

ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നതെന്ന് എം.എല്‍.എ ട്വീറ്റ് ചെയ്തു. താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തുന്നു. നിങ്ങള്‍ക്കും അസ്വസ്ഥത തോന്നിയെങ്കില്‍ റീ ട്വീറ്റ് ചെയ്യൂ എന്നും എം.എല്‍.എ ആഹ്വാനം ചെയ്തു.