പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. ഗായിക തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.എന്താണ് മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. മിക്സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. അഞ്ച് വിരലുകൾക്കും മുറിവ് പറ്റിയിട്ടുണ്ട്. ആദ്യം ഛർദിക്കാൻ വന്നുവെന്നും തലകറങ്ങിയെന്നും അഭിരാമി സുരേഷ് വിഡിയോയിൽ പറയുന്നു. നിലവിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.പാട്ട് പാടുന്ന വിഡിയോകൾ മാത്രമല്ല, പാചക റെസിപ്പിയുടെ വിഡിയോകളും അഭിരാമി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു വിഡിയോയ്ക്കിടെയാണ് അഭിരാമിക്ക് അപകടം സംഭവിക്കുന്നത്.
Related News
‘ഒരുപാട് പേര് മത്സരിക്കുമ്പോള്‍ ഒരാള്‍ക്കല്ലേ പുരസ്കാരം നല്‍കാനാകൂ’; തന്മയയെ അഭിനന്ദിച്ച് ദേവനന്ദ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതിന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രതിടകരണവുമായി ദേവനന്ദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് പേര് മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്കാരം നല്‍കാനാകൂ എന്ന് ദേവനന്ദ പറഞ്ഞു. മികച്ച ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയ സോളിനെ അഭിനന്ദിക്കുന്നതായും ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ദേവനന്ദയുടെ പ്രതികരണം. കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. പല്ലൊട്ടി […]
അമ്പലത്തില്‍ വെച്ച് താലിക്കെട്ട് മാത്രം: വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണം നടത്തുന്നുവെന്ന് ഉത്തര ഉണ്ണി
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവെക്കുകയാണെന്ന് നടിയും മോഡലുമായ ഉത്തര ഉണ്ണി.. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവെക്കുകയാണെന്ന് നടിയും മോഡലുമായ ഉത്തര ഉണ്ണി.. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുമെന്നും അമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തി മാത്രമായിരിക്കും വിവാഹമെന്നും ഉത്തര ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ […]
ഷെയ്ന് നിഗം ചിത്രം ‘ഇഷ്ക്’ മെയ് 31-ന് പുറത്തിറങ്ങും
ഷെയ്ന് നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇഷ്ക്’. പോസ്റ്റ്-പ്രൊഡക്ഷന്‍ പൂര്‍ത്തിയായ സിനിമ മെയ് 31-ന് പുറത്തിറങ്ങും. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ ശീതള്‍ നായികയാകുന്നു. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഈണങ്ങളൊരുക്കുന്നത് ഷാന്‍ റഹ്മാന്. ഛായാഗ്രഹണം അന്‍സര്‍ ഷാ കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് […]