കാനഡയില് ഹിന്ദി ചിത്രം പ്രദര്ശിപ്പിച്ച മൂന്നു തീയറ്ററുകള്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള് നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര് തീയറ്ററില് ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്ക്ക് നേരെ സ്പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര് അധികൃതര് ഒഴിപ്പിച്ചു.ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന് തീയറ്ററുകളില് ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.ആക്രമികള് അജ്ഞാത വസ്തു സ്പ്രേ’ ചെയ്തതിന് പിന്നാലെ സിനിമ കാണാന് എത്തിയവര്ക്ക് ചുമയും ശ്വാസംമുട്ടലുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് പുരുഷന്മാരാണ് ആക്രമണം നടത്തിയത്. സിനിമ കാണാനായി എത്തിയവരാണ് അജ്ഞാത വസ്തു സ്പ്രേ ചെയ്തത്. ഇവര് പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെടുകയും ചെയ്തു.
Related News
ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ല; മാസ്റ്റര് തിയേറ്ററില് തന്നെ റിലീസ് ചെയ്യും
കോവിഡ് മഹമാരിയില് ഏറെ തിരിച്ചടി നേരട്ട ഒന്നായിരുന്നു സിനിമ മേഖല. കോവിഡില് തിയേറ്റര് റിലീസുകള്ക്ക് നിയന്ത്രണങ്ങള് വന്നതോടെ പല പുതിയ സിനിമകളും ഓണ്ലൈനായാണ് റിലീസ് ചെയ്തത്. സൂര്യ നായകനായ തമിഴ് ബിഗ്ബഡ്ജറ്റ് ചിത്രം ‘സുരൈ പോട്ര്’ ഉള്പ്പെടെ ആമസേണ് പ്രൈമിലാണ് റിലീസ് ചെയ്തത്. എന്നാല് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ‘മാസ്റ്ററും’ ഓണ്ലൈനായാണോ റിലീസ് ചെയ്യുന്നത് എന്ന സംശയങ്ങൾ സജീവമായിരുന്നു. വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് എന്നിവരെന്നിക്കുന്ന ‘മാസ്റ്റർ’ തീയറ്ററുകളില് തന്നെയെന്ന് റിലീസെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാക്കളായ എക്സ് […]
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐ വീട്ടിലിരുന്നും കാണാം; വെർച്വൽ രജിസ്ട്രേഷൻ തുടരുന്നു
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐയുടെ പുതിയ എഡിഷൻ വീട്ടിലിരുന്നും ഇത്തവണ കാണാം. ഫെസ്റ്റിവൽ വേദിയായ ഗോവയിൽ എത്തണമെന്ന് നിർബന്ധമില്ല. ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സഹായത്തോടെ വെർച്വൽ മാതൃകകയിൽ വീട്ടിലിരുന്ന് ഐഎഫ്എഫ്ഐ കാണാം. 52-ാമത് ഐഎഫ്എഫ്ഐ ഈ മാസം 20 മുതൽ 28 വരെയാണ് നടക്കുക, രജിസ്ട്രേഷൻ തുടരുകയാണ്. രജിസ്ട്രേഷന് സാധാരണ ഡെലിഗേറ്റുകൾക്ക് 200 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ […]
ഗന്ധര്വ നാദത്തിന് എണ്പത് വയസ്സ്
നാദം സുന്ദരമാണ്, അത് ഗന്ധര്വ നാദമാണെങ്കില് അതിസുന്ദരവും. ദേവലോകത്തില് സംഗീത മഴ പൊഴിക്കുന്ന ഗന്ധര്വന് ഭൂമിയില് പിറന്നാലോ. ഭൂമി മുഴുവന് സംഗീതമയമായിരിക്കും. പക്ഷേ ആ ഭാഗ്യം ലഭിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടുകാര്ക്കായിയിരുന്നു. മലയാളികളുടെ കാതുകളെ ഈണങ്ങളില് കെട്ടിയിടാനായിരുന്നു ആ ഗാനഗന്ധര്വന് ഭൂമിയിലേക്ക് വന്നത്. മലയാളിക്ക് ഗായകന് എന്നാല് യേശുദാസാണ്. എത്രയോ വര്ഷങ്ങളായി ആ മാന്ത്രിക ശബ്ദം നമ്മെ തഴുകിത്തലോടാന് തുടങ്ങിയിട്ട്. ഇന്ന് യേശുദാസിന്റെ പിറന്നാളാണ്. കാലങ്ങള് കഴിഞ്ഞിട്ടും നഷ്ടപ്പെടാത്ത ആ ശബ്ദമാധുര്യത്തിന് 80 വയസും. മലയാളം മാത്രമല്ല […]