കോവിഡ് പ്രതിസന്ധി നീണ്ടുപോയാൽ മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിന് മുൻപ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. തിയറ്ററിൽ തന്നെയാവും മരക്കാര്‍ റിലീസ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തോട് അനുബന്ധിച്ച് കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ വീ ഷാൽ ഓവർ കം തിരുവോണ ലൈവ് ഷോയിലാണ് അദ്ദേഹം റിലീസിനെക്കുറിച്ച് പറഞ്ഞത്.
‘കോവിഡ് സിനിമാ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കുഞ്ഞാലിമരക്കാര്‍ മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്നതാണ്. ലോകമൊട്ടാകെയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ഡൗണ്‍ വന്നത്. കേരളത്തില്‍ രാത്രി 12 മണിക്ക് 300ല്‍ അധികം തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന സിനിയമാണ് അത്. നേരം വെളുക്കുമ്പോൾ തന്നെ ആയിരം ഷോ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഒരു സാഹചര്യം ഇനി എപ്പോള്‍ ഉണ്ടാകുമെന്ന് അറിയില്ല. അതിന്‍റെയൊക്കെ ഒരു സങ്കടമുണ്ട്. കോവിഡിന്‍റെ സാഹചര്യമൊക്കെ മാറി, ആളുകള്‍ തിയറ്ററില്‍ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരക്കാര്‍ റിലീസ് ഉണ്ടാകൂ. എല്ലാ രാജ്യത്തും ഒന്നിച്ചു റിലീസ് ചെയ്യേണ്ട സിനിമയാണിത്. കോവിഡ് നീണ്ടു പോയാല്‍ ദൃശ്യം 2 ആകും ആദ്യം റിലീസ് ചെയ്യുക.’–ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.
സെപ്തംബര്‍ 14നാണ് ദൃശ്യം 2 ന്‍റെ ചിത്രീകരണം ആരംഭിക്കുക. എറണാകുളത്തും തൊടുപുഴയിലുമായാകും ചിത്രീകരണം. കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോടെയാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഭാഗമാകുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തും. ഒരു ഹോട്ടലിലാകും എല്ലാവരെയും താമസിപ്പിക്കുകയെന്നും ആന്‍റണി വ്യക്തമാക്കി.
ആരും പ്രതീക്ഷിക്കാത്ത സിനിമയായിരിക്കും ദൃശ്യം 2 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം ചെയ്യണമെന്ന് വർഷങ്ങൾക്കു മുമ്പേ താൻ ജിത്തുവിനോട് പറഞ്ഞിരുന്നെന്നും എന്നാൽ നല്ല കഥ കിട്ടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്തിടെയാണ് ഒരു ത്രെഡ് കിട്ടിയെന്ന് പറഞ്ഞുകൊണ്ട് ജിത്തു വിളിക്കുന്നത്. വർഷങ്ങളോളം ജീത്തു മനസ്സിൽ കണ്ട കാര്യമാണത്. ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു കാര്യം ആ സിനിമയിലുണ്ടെങ്കിലേ അത് ചെയ്തിട്ട് കാര്യമുള്ളൂ, മാത്രമല്ല സെക്കൻഡ് പാര്‍ട്ടുകള്‍ വളരെ സൂക്ഷിച്ച് മാത്രമേ എടുക്കാന്‍ പാടുള്ളൂ. അതുകൊണ്ട് കഥയില്‍ വളരെ അതികം ജോലികള്‍ ചെയ്തിട്ടാണ് ജീത്തു ജോസഫ് അത് ചെയ്യുന്നത്.’–ആന്‍റണി പറയുന്നു.