Entertainment

“മാര്‍ജാര ഒരു കല്ലുവച്ച നുണ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജെയ്സണ്‍, വിഹാന്‍, രേണു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “മാര്‍ജാര ഒരു കല്ലുവച്ച നുണ”. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളി നിര്‍മ്മിക്കുന്നു.

ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. “ആരൊരാള്‍..”എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കിരണ്‍ ജോസ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യന്‍ ആണ്.


സുധീര്‍ കരമന,ഹരീഷ് പേരടി,ടിനി ടോം,രാജേഷ് പാണാവള്ളി,,കൊല്ലം സുധി,അഭിരാമി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ജെറി സെെമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ജിസ്സണ്‍ ജോര്‍ജ്ജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനീഷ് വെെക്കം, കല മനു പെരുന്ന, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം ലേഖ മോഹന്‍, സ്റ്റില്‍സ് നവീന്‍, പരസ്യക്കല യെല്ലോ ടൂത്ത്, എഡിറ്റര്‍ ലിജോ പോള്‍, സ്റ്റണ്ട് റണ്‍ രവി, നൃത്തം കൂള്‍ ജയന്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ രുദ്ര, അസോസിയേറ്റ് ഡയറക്ടര്‍ രാജു, അസിസ്റ്റന്റ് ഡയറക്ടര്‍ ഇസ്മയില്‍ വെണ്ണിയൂര്‍, വിഷ്ണു, ജനാര്‍ദ്ദനന്‍, പ്രശാന്ത് പ്രേംരാജന്‍, പ്രൊഡക്ഷന്‍ മാനേജര്‍-ഇന്ദ്രജിത്ത് ബാബു, ജഗദ് കാക്കാഴം, പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുനീഷ് വെെക്കം, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.