മോഡലിങ്ങിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് മെറീന മൈക്കിള്‍. ഹാപ്പി വെഡിങ് ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മെറീന ഒരു സിനിമ ചിത്രീകരണത്തിനിടയില്‍ തനിക്ക് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തലുകള്‍. ‘വട്ടമേശ സമ്മേളനം ദ ഫ്ളോപ്പ് ഫിലിം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും വിപിന്‍ ആറ്റ്ലിക്കും എതിരെയാണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബെന്‍, ഹോംലീ മീല്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്ലിയുടെ ചിത്രമായതിനാലാണ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്. എന്നാൽ നന്നായി പെര്‍ഫോം ചെയ്താല്‍ സംവിധായകന്‍ കട്ട് ചെയ്യുകയും മോശമായി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമെന്ന് മെറീന പറയുന്നു.
തോക്ക് ഒക്കെ ഉപയോഗിച്ചാണ് അവര്‍ എന്നെകൊണ്ട് അത് ചെയ്യിച്ചത്. ആ സമയത്ത് ഞാന്‍ വളരെ മോശമായ അവസ്ഥയായിരുന്നു. ലക്ഷ്വറിയായി തന്നെയാണ് ഷൂട്ട് നടന്നത്. ഒരുപാട് ആര്‍ട്ടിസ്റ്റുകളും കാരവാന്‍ മുതല്‍ സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇത്രയും തുക മുടക്കി ചിത്രം ഓടരുതെന്ന് ആഗ്രഹിക്കുന്ന ഒരു നിര്‍മ്മാതാവിനെ ഞാന്‍ ആദ്യമായി കാണുകയാണ്. ഏറ്റവും മോശപ്പെട്ട സിനിമ, ഏറ്റവും മോശപ്പെട്ട അഭിനേതാക്കള്‍, ഏറ്റവും മോശപ്പെട്ട സിനിമയുടെ മോശപ്പെട്ട ട്രെയിലര്‍ എന്നൊക്കെ പറഞ്ഞാണ് ചിത്രം മാർക്കറ്റ് ചെയ്യുന്നത്. മെറീന പറഞ്ഞു.