Entertainment

ചരിത്രം വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണ് സിനിമയെന്ന് മരക്കാര്‍ കുടുംബം

കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന സിനിമയുടെ പ്രദർശനം പ്രതിസന്ധിയിലാക്കി എതിർപ്പുമായി കുടുംബം. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്നാണ് കുടുംബത്തിന്‍റെ വാദം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 100 കോടി ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രം ഈ മാസം 26ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മരക്കാര്‍ കുടുംബാംഗമായ മുഫീദ അറഫാത്ത് മരക്കായ്ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞാലി മരക്കാരുടെ വേഷവും പ്രണയവും ഭാഷയുമൊക്കെ മരക്കാറെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍‌ പറയുന്നു.

സിനിമ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ മുതല്‍ വിതരണക്കാരായ മാക്സ്ലാബ് സിനിമാസ് വരെയുള്ള 11 പേരാണ് എതിര്‍കക്ഷികള്‍. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി പ്രിയദര്‍ശനുമടക്കമുള്ള വന്‍ താരനിര ചിത്രത്തിലുണ്ട്.