Entertainment

മഞ്ജുവിനെ കണ്ടതോടെ എഴുന്നേറ്റ് നിന്ന് രണ്‍വീര്‍ സിങും ധനുഷും

നടി മഞ്ജു വാര്യരെ കണ്ടതോടെ എഴുന്നേറ്റ് നില്‍ക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗ്. രണ്‍വീറിന് മഞ്‍ജുവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നതാകട്ടെ, തമിഴിലെ സൂപ്പര്‍താരം ധനുഷും.. മഞ്ജുവാരിയരുടെ ആരാധകര്‍ ആഘോഷിക്കുകയാണ് ഇപ്പോള്‍ ഈ വീഡിയോ… മഞ്ജു തന്നെയാണ് തന്റെ ഫെയ്സ്‍ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ത്രോബാക്ക് വീഡിയോ എന്ന് പറഞ്ഞു കൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ മഞ്ജു വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കുറച്ചു കാലം മുമ്പ് ഏഷ്യാവിഷന്‍ അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് സംഭവം. വേദിയിലിരിക്കുന്ന ടോവിനോയെയും തൃഷയെയും കണ്ട് സംസാരിച്ച് നടന്നു വരുന്ന മഞ്ജുവിനെ ധനുഷ് രണ്‍വീറിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത് വീഡിയോയില്‍ കാണാം. മഞ്ജു അപ്പോഴേക്കും നടന്ന് അവരിരുവരും ഇരിക്കുന്ന സീറ്റിനടുത്തെത്തിയിരുന്നു. ഉടനെ എഴുന്നേറ്റ് നിന്ന് പരിചയപ്പെടുകയായിരുന്നു രണ്‍വീര്‍. ധനുഷും കൂടെ സംസാരിക്കുന്നുണ്ട്. രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നതും ധനുഷ് മഞ്ജുവിനെ ചേര്‍ത്തു നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ലേഡി സൂപ്പര്‍സ്റ്റാറിനോട് എഴുന്നേറ്റ് നിന്ന് മര്യാദ കാണിച്ച വീഡിയോ ആരാധകരുടെ ഇടയില്‍ വൈറലാകുകയാണ്.

മഞ്ജുവാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരനില്‍ ധനുഷായിരുന്നു നായകന്‍. അസുരനില്‍ ധനുഷിന്റെ ഭാര്യാവേഷമായിരുന്നു മഞ്ജുവിന്. ചിത്രം വന്‍വിജയമായിരുന്നു.