മലയാളി പ്രേക്ഷകരുടെ ഏറെ നാളത്തെ ആഗ്രഹത്തിന് വിരാമമാകുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം അധികം വൈകാതെ വെള്ളിത്തിരയിലെത്തും. നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ നായിക വേഷത്തിലല്ല മഞ്ജു സ്ക്രീനിലെത്തുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഡിസംബര്‍ അവസാനം ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. എറണാകുളമായിരിക്കും ആദ്യ ലൊക്കേഷന്‍. കുട്ടിക്കാനമാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍.
