Entertainment

പൗരത്വ നിയമ ഭേദഗതിക്കെതിരെ മമ്മൂട്ടിയും

പൗരത്വ നിയമ ഭേദഗതിക്കെതിരെയും പ്രക്ഷോഭങ്ങളെ പിന്തുണച്ച് മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ‘ജാതി, മതം, വംശം അടക്കമുള്ള വ്യത്യസ്തതകളെ മറികടന്നാല്‍ മാത്രമേ ഒരു രാജ്യം എന്ന നിലക്ക് മൂന്നോട്ട് പോകാനാവൂ. ആ ഐക്യത്തിന് വിരുദ്ധമായിട്ടുള്ളതെന്തും എതിര്‍ക്കപ്പെടേണ്ടതാണ്’ മമ്മൂട്ടി കുറിച്ചു.

സിനിമാ താരങ്ങളായ പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തരത്തിലുള്ള പ്രക്ഷോഭവും സംഘര്‍ഷങ്ങളുമാണ് രാജ്യമാകെ ഉയരുന്നത്.