മമ്മൂട്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. പ്രഖ്യാപനേവള മുതലിങ്ങോട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് സിനിമ. ലൊക്കേഷന്‍ വിശേഷങ്ങളും ടീസറും ട്രെയിലറും ഗാനവുമൊക്കെ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. റിലീസിന് മുന്നോടിയായി സിനിമയെക്കെുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകരും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ മാമാങ്കത്തിന്റെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്ത് എത്തിയിട്ടുള്ളത്.
എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്ബിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബ്രേക്കായി ഈ സിനിമ മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. അനു സിത്താര, പ്രാചി തെഹ്ലാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നായികമാരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പഴശ്ശിരാജയ്ക്ക് ശേഷം അടുത്ത ചരിത്ര സിനിമയായെത്തുന്ന മാമാങ്കം മെഗാസ്റ്റാറിന്റെ കരിയര്‍ ബ്രേക്ക് സിനിമയാവുമെന്നാണ് ആരാധകര്‍ പറയുന്നത്.മമ്മൂട്ടി പങ്കുവെച്ച ചിത്രം
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരമാണ് മമ്മൂട്ടി. സ്വന്തം സിനിമകളുടെ മാത്രമല്ല മറ്റുള്ളവരുടെ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. നവംബര്‍ 21 ന് തിയേറ്ററുകളിലേക്കെത്തുന്ന മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം എത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്. ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ത്തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരുന്നു.
വിമര്‍ശകരും അംഗീകരിക്കും
മമ്മൂക്ക, നിങ്ങള്‍ ഒരു അത്ഭുതം തന്നെയാണ് .മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ വലിയ ഒരു മഹാഭാഗ്യമാണ് വിമര്‍ശിക്കുന്നവര്‍ പോലും രഹസ്യമായി അംഗീകരിക്കുന്ന മലയാളത്തിലെ നിത്യഹരിതനായകന്‍. ഏതൊരു മലയാളിയും നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. പൗരുഷത്തിന്റെ കാര്യത്തിലായാലും സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ഇദ്ദേഹത്തെ തോല്‍പ്പിക്കണം എങ്കില്‍ അതിനു മറ്റൊരു ചരിത്രപുരുഷന്‍ തന്നെ പിറവി എടുക്കേണ്ടിയിരിക്കുന്നു, ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍.
ചരിത്രം തിരുത്തിക്കുറിക്കും
വടക്കന്‍ വീരഗാഥ ,പഴശ്ശിരാജ അങ്ങനെ ചരിത്രം തിരുത്തി കുറിച്ച മലയാളത്തിന്റെ തമ്ബുരാന് മാമാങ്കം ഒരു പൊന്‍ തൂവല്‍ കൂടിയായിരിക്കും.മലയാള സിനിമയിലെ ആദ്യ 250 കോടി ചിത്രം മാമാങ്കം ആയിരിക്കും. നവംബര്‍ 21 മുതല്‍ മലയാള സിനിമയുടെ ബോക്സോഫീസ് മമ്മൂക്ക ഭരിക്കുമെന്നും ആരാധകര്‍ പറയുന്നു. മധുരരാജയിലൂടെയായിരുന്നു മമ്മൂട്ടി ആദ്യമായി 100 കോടി നേട്ടം കൈവരിച്ചത്.
ഇന്‍ഡസ്ട്രി ഹിറ്റായി മാറും
അഭിനയമികവ് കൊണ്ടും, ശബ്ദ വിന്യാസം കൊണ്ടും, ദൃശ്യ വിസ്മയം കൊണ്ടും കലാകാരന്റെ ഏറ്റവും മികച്ച സൃഷ്ടി, കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്യാന്‍വാസില്‍ വരുന്ന ഇതിഹാസ ചരിത്രമാണ് മാമാങ്കം, ദൈവത്തിന്റെ വിധി എഴുതാന്‍ മനുഷ്യന്‍ ആളല്ലാ, തിരക്കഥയില്‍ പൂര്‍ണ ബോധ്യം, മലയാളിയുടെ പാക്വത നിറഞ്ഞ ആസ്വാദന നിലവാരം, ഉപരി നായകന്റെ പേര് മെഗാസ്റ്റാര്‍ മമ്മൂട്ടി, തികവുകളുടെ പൂര്‍ണ്ണതയില്‍ ആണ് മാമാങ്കം തിരശ്ശീലയില്‍ എത്തുന്നത്, ഇതൊക്കെ പോരെ സത്യത്തില്‍ ഒരു സിനിമ ഇന്‍ട്രസ്റ്റീല്‍ ഹിറ്റ് ആകുമെന്ന് പറയാന്‍, മാമാങ്കത്തിലൂടെ മലയാള സിനിമയില്‍ വീണ്ടുമൊരു ഇന്‍ട്രസ്റ്റീഹിറ്റ് പിറവി കൊള്ളും, അര്‍ഹതയാണത് ആലങ്കാരികമായി തന്നെ മലയാളികള്‍ ആഘോഷിക്കുമെന്നുള്ള വാദങ്ങളുമുണ്ട്.
വേറെ ആരുണ്ട്
ചരിത്രവേഷം ചെയ്യാനും അത് ചരിത്രവിജയമാക്കാനും ഇക്ക അല്ലാതെ മലയാള സിനിമയില്‍ വേറെ ആരുണ്ട്, മാമാങ്കം ഡബിള്‍ സെഞ്ച്വറി കോടി നേടും. .മമ്മൂക്കയുടെ 3 വേഷപകര്‍ച്ചകള്‍ കാണാനും ആ മെയ്‌വഴക്കം കാണാനുമായി കാത്തിരിക്കുകയാണ് തങ്ങളെന്നും ആരാധകര്‍ പറയുന്നു. മാമാങ്ക മഹോത്സവം കാണാനും ഗംഭീര വരവേല്‍പ്പ് നല്‍കാനുമുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും നിരവധി പേരാണ് പറഞ്ഞിട്ടുള്ളത്.