Entertainment

മഹേഷേട്ടന്‍ തെലുങ്കിലും സൂപ്പറാണ്

‘ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. തമിഴില്‍ ‘നിമിര്‍’ എന്ന പേരില്‍ എത്തിയ ചിത്രം ഇപ്പോഴിതാ തെലുങ്കിലും റിലീസിനൊരുങ്ങുകയാണ്. ‘ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. വെങ്കിടേഷ് മഹ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

സത്യ ദേവ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബിജിബാല്‍ ആണ് ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത്. ‘ബാഹുബലി’ നിര്‍മാതാക്കളായ അര്‍ക മീഡിയ വര്‍ക്ക്സ് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 17 ന് തിയറ്ററുകളിലെത്തും.