Entertainment

100 കോടിയും കടന്ന് മധുരരാജ

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 100 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 45 ദിവസത്തിന് ശേഷമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. 100 കോടി നേട്ടത്തിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് മധുരരാജ. ചിത്രം 45 ദിവസം കൊണ്ട് 104 കോടി തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

മോഹൻലാൽ ചിത്രങ്ങൾ തുടരെത്തുടരെ നൂറുകോടി ഇരുന്നൂറുകോടി ക്ലബ്ബുകളിൽ സ്ഥാനം പിടിച്ചപ്പോഴും മമ്മൂട്ടി ചിത്രങ്ങൾക്ക് ഈ വിജയം കൈയ്യെത്തിപിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മമ്മൂട്ടി നായകനായ മധുരരാജ ഏറെ കാത്തിരിപ്പിനൊടുവിൽ നൂറുകോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയതെന്നും 104 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ തുകയെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മധുരരാജ പത്ത് വര്‍ഷം മുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും മുഖ്യ വേഷത്തിലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ്. പുലിമുരുകന് ശേഷം വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണിത്. തമിഴ് നടന്‍ ജയ്, അനുശ്രീ മഹിമ നന്പ്യര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത്