മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ‘പോക്കിരിരാജ’യിലെ കേന്ദ്ര കഥാപാത്രമായാണ് മമ്മൂട്ടി ഈ വൈശാഖ് ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. വൈശാഖിന്‍റെ ആദ്യ ചിത്രമായിരുന്നു പോക്കിരിരാജ. പ്രഥ്വിരാജ് സുകുമാരന്‍, ശ്രേയ ശരണ്‍, മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിരയായിരുന്നു ആദ്യ ഭാഗത്തില്‍ അണിനിരന്നത്.
MaduraRaja First look ..!!Posted by Mammootty on Thursday, January 17, 2019
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്‍റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം.. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നായ ചിത്രം വിഷുവിന് തീയേറ്ററുകളിലെത്തും.
