മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ ശ്രദ്ധേയ രംഗങ്ങളിലൊന്നായിരുന്നു ടൊവീനോ അവതരിപ്പിച്ച ജിതിന്‍ രാംദാസ് എന്ന രാഷ്ട്രീയക്കാരന്‍റെ പ്രസംഗം. ഇതിന്‍റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ കയ്യടി നേടിയ രംഗങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ ചിത്രത്തിലേത് പോലെ വലിയ ആള്‍ക്കൂട്ടമൊന്നും ചിത്രീകരണ വേളയില്‍ ഉപയോഗിച്ചിട്ടില്ല.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/lucifer-2.jpg?resize=1200%2C600&ssl=1)