സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാത്ത തന്‍റെ ജീവിതം മാറ്റിമറിച്ചത് കമല്‍ ഹാസന്‍ ആണെന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
ലോകേഷ് കനകരാജ് എന്ന സംവിധായകന്‍റെ പിറവിക്ക് കാരണം കമല്‍ ഹസന്‍ ആണെന്ന് സംവിധായകന്‍ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റ് സംവിധായകനും നായകനും ഒന്നിച്ചൊരു സ്വപ്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘Once upon a time There lived a Ghost’എന്ന ടാഗ് ലൈനില്‍ ‘എവനെണ്ട്രു നിനൈതായ്’ എന്ന പേരിലുള്ള സിനിമ ‘ആണ്ടവര്‍ക്ക് നന്ദി’ എന്ന് കുറിച്ചാണ് ലോകേഷ് കനകരാജ് പ്രഖ്യാപിച്ചത്. വിജയ് -വിജയ് സേതുപതി കൂട്ടുകെട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘മാസ്റ്റർ’ സിനിമക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം നിര്‍മിക്കുക കമല്‍ ഹസന്‍ തന്നെയായിരിക്കും.
സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാത്ത തന്‍റെ ജീവിതം മാറ്റിമറിച്ചത് കമല്‍ ഹാസന്‍ ആണെന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.1988ല്‍ പുറത്തിറങ്ങിയ ‘സത്യ’ എന്ന സിനിമ തന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായും കമല്‍ ഹാസന്‍ നായകനായ ‘വിരുമാണ്ടി’ എന്ന ചിത്രമാണ് കൈദിക്ക് പിന്നിലെന്നും ലോകേഷ് വെളിപ്പെടുത്തിയിരുന്നു.
കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിച്ച ആന്തോളജി ഫിലിമായ ‘അവിയലി’ലെ ‘കളം’ എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് സംവിധായക പദവിയിലെത്തുന്നത്. 2017ല്‍ പുതുമുഖങ്ങളെ വെച്ച് പുറത്തിറക്കിയ ആദ്യ മുഴുനീള ചിത്രം മാനഗരം വലിയ പ്രേക്ഷക ശ്രദ്ധ നേടി. 2019ല്‍ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ‘കൈദി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് പുതിയ കമല്‍ ഹാസന്‍ ചിത്രം ഒരുങ്ങുന്നത്. കമല്‍ ഹാസന്റെ 232-ാം ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്. അനിരുന്ദ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകറുടെ ആലോചനം.